08:59pm 22 September 2026
NEWS
കുവാഖ് കുടുംബസംഗമം ഫെബ്രുവരി 28ന്
25/02/2025  11:45 PM IST
കുവാഖ് കുടുംബസംഗമം ഫെബ്രുവരി 28ന്

ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ  സൗഹൃദക്കൂട്ടായ്മ്മയായ കുവാഖിൻ്റെ കുടുംബ സംഗമം ഫെബ്രുവരി 28നു  വെള്ളിയാഴ്ച നുഐജയിലെ കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ അങ്കണത്തിൽ നടക്കും.  

കുടുംബസമേതം ഒത്തുച്ചേരാനും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ തുടങ്ങി ഒരുപാട് പരിപാടികൾ സംഗമത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2:00 മണിക്ക് തുടങ്ങി രാത്രി 8:00 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിലേക്ക് കുവാഖ്  കുടുംബാംഗങ്ങളോടൊപ്പം സംഘടനയുടെ ഭാഗവാക്കാവാൻ ആഗ്രഹിക്കുന്ന കണ്ണൂർ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ മഹേഷുമായി 33329312 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img